# started 2014-08-16T14:21:47Z "ഏതൊരു ഉപയോക്താവിനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെ‌ബ്‌സൈ‌റ്റുകളെയാണ് വിക്കി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ വിക്കി, കൂട്ടായ്മയിലൂടെ രചനകൾനടത്താനുള്ള ഒരു മികച്ച ഉപാധി ആയി മാറിയിട്ടുണ്ട്. വിക്കിപീഡിയ ഇതിനുള്ള മികച്ച ഉദാഹരണമാണ്. ഇത്തരത്തിൽ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്ടുവെയറുകളെകുറിക്കാനും വിക്കി എന്ന വാക്കു ഉപയോഗിക്കാറുണ്ട്. സോഫ്ടുവെയർ രംഗത്ത്‌ കൂട്ടായ്മയുടെ പുതിയ മാനങ്ങൾ നൽകുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ്‌ ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്‌. വിക്കിപ്പീഡിയയാണ്‌ ഇന്നുള്ള ഏറ്റവും വലിയ വിക്കി."@ml . "കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം (ഒ. എസ്‌) എന്നറിയപ്പെടുന്നത്‌. വേർഡ്‌ പ്രോസസ്സർ, കംപ്യൂട്ടർ ഗെയിം തുടങ്ങി മറ്റുള്ള സോഫ്റ്റ്‌വെയർ ഘടകങ്ങൾക്കു കംപ്യൂട്ടറിന്റെ ഇൻപുട്ട്/ഔട്ട്പുട്ട് ഉപകരണങ്ങൾ, മെമ്മറി, ഫയൽ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള ഇടനിലക്കാരനായി ഓപ്പറേറ്റിംഗ്‌ സിസ്റ്റം വർത്തിക്കുന്നു. സാധാരണയായി, ഓപ്പറേറ്റിംഗ്‌ സിസ്റ്റം 3 പാളികളായാണ്‌ രൂപകൽപന ചെയ്യുക. ഹാർഡ്‌വെയറിനെ നേരിട്ടു നിയന്ത്രിക്കുന്നവ അഥവാ സിസ്റ്റം യൂട്ടിലിറ്റികൾ സിസ്റ്റം യൂട്ടിലിറ്റികളുമായി സംവദിക്കുന്ന കേർണെൽ കേർണെലിനും അപ്ളിക്കേഷൻ സോഫ്റ്റ്‌വെയറിനും ഇടയിൽ നിൽക്കുന്ന ഷെൽ ഹാർഡ്‌വെയർ <-> സിസ്റ്റം യൂട്ടിലിറ്റികൾ <-> കെർണൽ <-> അപ്ളിക്കേഷൻ സോഫ്റ്റ്‌വെയർപ്രധാനമായും സെർവറുകളുടെ പ്രവർത്തനത്തിനയി യുണിക്സ് ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഡെസ്ക്ടോപ്പ് രംഗത്ത് മൈക്രോസോഫ്ടിന്റെ വിൻഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റവുമാണ് കൂടുതലായി ഉപയോക്താക്കൾ ഉപയോഗിക്കുന്നത്"@ml . "കമ്പ്യൂട്ടറോ മൈക്രോപ്രോസസ്സർ അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്‌, വിവരങ്ങൾ ശേഖരിക്കുക, സൂക്ഷിച്ചു വക്കുക, അയക്കുക എന്നിങ്ങനെ പല വിധത്തിൽ പാകപ്പെടുത്തുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) അഥവാ വിവരസാങ്കേതിക വിദ്യ എന്നു വിളിക്കുന്നു. ഇൻഫൊർമേഷൻ ടെക്നൊളജി അസ്സോസിയേഷൻ ഓഫ് അമേരിക്ക അഥവാ ITAA യുടെ നിർവചനമനുസരിച്ച്, കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള ഇൻഫൊർമേഷൻ സിസ്റ്റംസിന്റെ പഠനം, രൂപകല്പന (Design), നിർമ്മാണം, അതിന്റെ ഇംപ്ലിമെന്റേഷൻ, നിയന്ത്രണം എന്നിവക്കു പൊതുവെ പറയുന്ന പേരാണ് ഐ ടി അഥവാ ഇൻഫൊർമേഷൻ ടെക്നൊളജി."@ml . "ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വർക്കിനെയും, അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി‌ ഇന്റർനെറ്റ്‌ എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവരസാങ്കേതികവിദ്യയാണു് ഇണയദളം എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേൾഡ്‌ വൈഡ്‌ വെബ്‌, പിയർ-റ്റു-പിയർ നെറ്റ്വർക്ക്, ചാറ്റ്, ഇലക്ട്രോണിക്-മെയിൽ, ഓൺ‌ലൈൻ ഗെയിമിങ്, വാർത്താ സെർവീസുകൾ, എന്നീ സേവനങ്ങൾ നൽകിപ്പോരുന്ന ഇണയദളതെ പൊതുവെ നെറ്റ് എന്നും വിശേഷിപ്പിക്കുന്നു.പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ഇണയദളവും വേൾഡ് വൈഡ് വെബും (WWW) പര്യായപദങ്ങൾ അല്ലെന്നുള്ളതു്. ഇണയദളം എന്നു സൂചിപ്പിക്കുന്നതു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ഇണയദളം എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്‌-ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു."@ml . "എഴുത്തും വായനയും എന്ന പോലെ തന്നെ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അറിവുണ്ടെന്ന് സൂചിപ്പിക്കാനുള്ള പദമാണ്‌ കമ്പ്യൂട്ടർ സാക്ഷരത. കമ്പ്യൂട്ടർ ഉപയോഗിച്ച്‌, ഇമെയിൽ തയാറാക്കുക, എഴുത്തുകുത്തുകൾ നടത്തുക, ഇന്റർനെറ്റ്‌ ഉപയോഗിച്ച്‌ വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ പ്രാഥമിക കാര്യങ്ങളിൽ അറിവുള്ളവരെ കമ്പ്യൂട്ടർ സാക്ഷരത നേടിയവർ എന്നു വിളിക്കാം. എഴുത്തും വായനയും സംബന്ധിച്ചു സംസാരിക്കുമ്പോൾ, സാക്ഷരതയ്ക്കു നിശ്ചിതമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, കമ്പ്യൂട്ടർ സാക്ഷരതയുടെ കാര്യത്തിൽ അപ്രകാരം മാനദണ്ഡങ്ങൾ ഇല്ല. കേരളത്തിൽ ഗവർണ്മെന്റ് തലത്തിൽ കമ്പ്യൂട്ടർ ‍ സാക്ഷരത പ്രചരിപ്പിക്കുന്ന വിഭാഗമാണ് അക്ഷയ പദ്ധതി."@ml . "കമ്പ്യൂട്ടർശാസ്ത്രപ്രകാരം ഒരു വിനിമയശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകൾ പരസ്പരം ആശയ വിനിമയം നടത്തുന്നതിനായുള്ള ഒരു കൂട്ടം നിയമങ്ങളാണ് പ്രോട്ടോക്കോളുകൾ‍. കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധവും അവ തമ്മിൽ ആശയമോ ദത്തങ്ങളോ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യുന്നത് സാധിച്ചെടുക്കുന്നതും നിയന്ത്രിക്കുന്നതും പ്രോട്ടോക്കോളുകളാണ്. ഇപ്രകാരമുള്ള വിനിമയത്തിനുള്ള പ്രൊട്ടോക്കോളുകൾ കമ്പ്യുട്ടർ സോഫ്റ്റ്വെയറായോ ‍ ഹാർഡ്‌വെയറായോ അവ രണ്ടും ഉപയോഗിച്ചോ സാധിച്ചെടുക്കാം. ഏറ്റവും താഴത്തേ തലത്തിൽ, രണ്ടു ഹാർഡ്‌വെയർ തമ്മിൽ വിനിമയം നടത്താനുള്ള നിയമമാണ് പ്രോട്ടോക്കോൾ എന്നു നിർവചിക്കാം."@ml . "മലയാളഭാഷയിലുള്ള സാഹിത്യമാണ് മലയാള സാഹിത്യം. ആയിരക്കണക്കിന് പദ്യകൃതികളാലും ഗദ്യകൃതികളാലും സമ്പുഷ്ടമാണ് മലയാള സാഹിത്യം."@ml . "വസ്തുതകളെ ഉപഭോക്താവിന്റെ വിജ്ഞാനം വർദ്ധിപ്പിക്കുന്ന രീതിയിൽ വിശകലനം, തരംതിരിക്കൽ, മാറ്റിമറിക്കൽ എന്നിവ ചെയ്യുമ്പോൾ കിട്ടുന്ന ഫലമാണ് വിവരം അഥവാ ഇൻഫൊർമേഷൻ. വസ്തുതകൾ എടുക്കുന്ന ചുറ്റുപാടാണ് ഇൻഫൊർമേഷൻ എന്നു പറയാം. ഇൻഫൊർമേഷൻ എന്ന ആശയത്തിന് ദൈനംദിന ഉപയോഗം മുതൽ സാങ്കേതിക ഉപയോഗം വരെ പല അർത്ഥങ്ങളുണ്ട്. പൊതുവായി ഇൻഫൊർമേഷൻ എന്നത് നിയന്ത്രണങ്ങൾ, അശയവിനിമയം, ചട്ടങ്ങൾ, വസ്തുത, രൂപം, നിബന്ധന, വിജ്ഞാനം, അർത്ഥം, മാനസിക ഉത്തേജനം, പാറ്റേൺ, വീക്ഷണം, പ്രതിനിധാനം എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടിരികുന്നു. വിജ്ഞാനത്തിലേക്കു നയിക്കുന്ന ഡേറ്റയുടെ അർത്ഥവത്തായ ഘടകങ്ങളാണ്‌ ഇൻഫർമേഷൻ. ഇൻഫർമേഷൻ തത്ത്വത്തിലെ , എൻട്രോപ്പിയുടെ കുറവുമായി ഇൻഫർമേഷന്റെ നിർവ്വചനം താദാത്മ്യപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ, സന്ദിഗ്ധതയെ ദൂരീകരിച്ച്‌, അസന്ദിഗ്ധതയിലേക്കു നയിക്കുന്ന എന്തിനേയും, ഇൻഫർമേഷന്റെ കൂട്ടത്തിൽ പെടുത്താം."@ml