# started 2014-09-02T08:17:44Z "ഏതൊരു ഉപയോക്താവിനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെ‌ബ്‌സൈ‌റ്റുകളെയാണ് വിക്കി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ വിക്കി, കൂട്ടായ്മയിലൂടെ രചനകൾനടത്താനുള്ള ഒരു മികച്ച ഉപാധി ആയി മാറിയിട്ടുണ്ട്. വിക്കിപീഡിയ ഇതിനുള്ള മികച്ച ഉദാഹരണമാണ്."@ml . "കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം (ഒ. എസ്‌) എന്നറിയപ്പെടുന്നത്‌. വേർഡ്‌ പ്രോസസ്സർ, കംപ്യൂട്ടർ ഗെയിം തുടങ്ങി മറ്റുള്ള സോഫ്റ്റ്‌വെയർ ഘടകങ്ങൾക്കു കംപ്യൂട്ടറിന്റെ ഇൻപുട്ട്/ഔട്ട്പുട്ട് ഉപകരണങ്ങൾ, മെമ്മറി, ഫയൽ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള ഇടനിലക്കാരനായി ഓപ്പറേറ്റിംഗ്‌ സിസ്റ്റം വർത്തിക്കുന്നു. സാധാരണയായി, ഓപ്പറേറ്റിംഗ്‌ സിസ്റ്റം 3 പാളികളായാണ്‌ രൂപകൽപന ചെയ്യുക."@ml . "കമ്പ്യൂട്ടറോ മൈക്രോപ്രോസസ്സർ അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്‌, വിവരങ്ങൾ ശേഖരിക്കുക, സൂക്ഷിച്ചു വക്കുക, അയക്കുക എന്നിങ്ങനെ പല വിധത്തിൽ പാകപ്പെടുത്തുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) അഥവാ വിവരസാങ്കേതിക വിദ്യ എന്നു വിളിക്കുന്നു."@ml . "ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വർക്കിനെയും, അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി‌ ഇന്റർനെറ്റ്‌ എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവരസാങ്കേതികവിദ്യയാണു് ഇണയദളം എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നതു്."@ml . "എഴുത്തും വായനയും എന്ന പോലെ തന്നെ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അറിവുണ്ടെന്ന് സൂചിപ്പിക്കാനുള്ള പദമാണ്‌ കമ്പ്യൂട്ടർ സാക്ഷരത. കമ്പ്യൂട്ടർ ഉപയോഗിച്ച്‌, ഇമെയിൽ തയാറാക്കുക, എഴുത്തുകുത്തുകൾ നടത്തുക, ഇന്റർനെറ്റ്‌ ഉപയോഗിച്ച്‌ വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ പ്രാഥമിക കാര്യങ്ങളിൽ അറിവുള്ളവരെ കമ്പ്യൂട്ടർ സാക്ഷരത നേടിയവർ എന്നു വിളിക്കാം. എഴുത്തും വായനയും സംബന്ധിച്ചു സംസാരിക്കുമ്പോൾ, സാക്ഷരതയ്ക്കു നിശ്ചിതമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, കമ്പ്യൂട്ടർ സാക്ഷരതയുടെ കാര്യത്തിൽ അപ്രകാരം മാനദണ്ഡങ്ങൾ ഇല്ല."@ml . "കമ്പ്യൂട്ടർശാസ്ത്രപ്രകാരം ഒരു വിനിമയശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകൾ പരസ്പരം ആശയ വിനിമയം നടത്തുന്നതിനായുള്ള ഒരു കൂട്ടം നിയമങ്ങളാണ് പ്രോട്ടോക്കോളുകൾ‍. കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധവും അവ തമ്മിൽ ആശയമോ ദത്തങ്ങളോ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യുന്നത് സാധിച്ചെടുക്കുന്നതും നിയന്ത്രിക്കുന്നതും പ്രോട്ടോക്കോളുകളാണ്. ഇപ്രകാരമുള്ള വിനിമയത്തിനുള്ള പ്രൊട്ടോക്കോളുകൾ കമ്പ്യുട്ടർ സോഫ്റ്റ്വെയറായോ ‍ ഹാർഡ്‌വെയറായോ അവ രണ്ടും ഉപയോഗിച്ചോ സാധിച്ചെടുക്കാം."@ml . "മലയാളഭാഷയിലുള്ള സാഹിത്യമാണ് മലയാള സാഹിത്യം. ആയിരക്കണക്കിന് പദ്യകൃതികളാലും ഗദ്യകൃതികളാലും സമ്പുഷ്ടമാണ് മലയാള സാഹിത്യം."@ml . "വസ്തുതകളെ ഉപഭോക്താവിന്റെ വിജ്ഞാനം വർദ്ധിപ്പിക്കുന്ന രീതിയിൽ വിശകലനം, തരംതിരിക്കൽ, മാറ്റിമറിക്കൽ എന്നിവ ചെയ്യുമ്പോൾ കിട്ടുന്ന ഫലമാണ് വിവരം അഥവാ ഇൻഫൊർമേഷൻ. വസ്തുതകൾ എടുക്കുന്ന ചുറ്റുപാടാണ് ഇൻഫൊർമേഷൻ എന്നു പറയാം. ഇൻഫൊർമേഷൻ എന്ന ആശയത്തിന് ദൈനംദിന ഉപയോഗം മുതൽ സാങ്കേതിക ഉപയോഗം വരെ പല അർത്ഥങ്ങളുണ്ട്. പൊതുവായി ഇൻഫൊർമേഷൻ എന്നത് നിയന്ത്രണങ്ങൾ, അശയവിനിമയം, ചട്ടങ്ങൾ, വസ്തുത, രൂപം, നിബന്ധന, വിജ്ഞാനം, അർത്ഥം, മാനസിക ഉത്തേജനം, പാറ്റേൺ, വീക്ഷണം, പ്രതിനിധാനം എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടിരികുന്നു."@ml . "മലയാള അക്ഷരമാലയെ സ്വരങ്ങൾ, വ്യഞ്ജനങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു"@ml . "ഒരു കംപ്യൂട്ടർ പ്രോഗ്രാം, അതു രൂപകല്പന ചെയ്തതിൽ നിന്നു വ്യത്യസ്തമായി പ്രവർത്തിക്കുകയും, കാരണം കണ്ടെത്താൻ സാധിക്കാതെ വരുകയും ചെയ്യുമ്പോൾ, പ്രോഗ്രാമിൽ ബഗ്ഗ് ഉണ്ടെന്നു പറയും. പ്രോഗ്രാം പരിശോധിച്ച്, കുഴപ്പമെന്തെന്നു കണ്ടെത്തി, ബഗ്ഗ് ഇല്ലതാക്കുന്നതിനെ ഡീബഗ്ഗിങ്ങ് എന്നു വിളിക്കുന്നു. ഡീബഗ് ചെയ്യാനായി ധാരാളം സോഫ്ടുവെയറുകൾ ലഭ്യമാണു. അത്തരം സോഫ്ടുവെയറുകളാണ് ഡീബഗ്ഗറുകൾ. ജിഡിബി, ഡിബിഎക്സ് (dbx), തുടങ്ങിയവ യൂനിക്സ് ഓപറേറ്റിങ്ങ് സിസ്റ്റമിലെ ഡീബഗ്ഗറുകളാണ്."@ml . "കമ്പ്യൂട്ടർ, കമ്പ്യൂട്ടറുകളുടെ രൂപകൽപന, നിർമ്മാണം, ഉപയോഗം, പ്രവർത്തനം, പ്രോഗ്രാമിങ്ങ്‌, കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്ന ഗണിത സൈദ്ധാന്തികം എന്നിവയെപ്പറ്റിയുള്ള പഠനമാണ്‌ കമ്പ്യൂട്ടർ ശാസ്ത്രം. കമ്പ്യൂട്ടർ ശാസ്ത്രത്തിൽ വിശാരദനായ ആളാണ്‌, കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ. അലൻ മാത്തിസൺ ടൂറിങ് ( 1912 ജൂൺ 23 - 1954 ജൂൺ 7) എന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ്‌ ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്."@ml . "ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി."@ml . "രണ്ട് അക്കങ്ങൾ മാത്രം ഉപയോഗിക്കുന്ന ഒരു സംഖ്യാവ്യവസ്ഥയാണ് ദ്വയാങ്കസംഖ്യാവ്യവസ്ഥ. സാധാരണ ഉപയോഗത്തിലുള്ള ദശാംശസംഖ്യാ വ്യവസ്ഥയിൽ (Decimal System), പത്ത് അക്കങ്ങളാണ് (0,1,2,3,4,5,6,7,8,9 എന്നിവ) സംഖ്യകളെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്, എന്നാൽ ദ്വയാംശസംഖ്യാ (Binary System) വ്യവസ്ഥയിൽ, രണ്ടക്കങ്ങൾ (ഒന്നും പൂജ്യവും) മാത്രമേ സംഖ്യകളെ ഉപയോഗിക്കുന്നുള്ളു. അതുകൊണ്ട്, ഒന്നിനു മുകളിലുള്ള സംഖ്യകൾ സൂചിപ്പിക്കുന്നതിന് രണ്ടോ അതിലധികമോ അക്കങ്ങൾ ഉപയോഗിക്കേണ്ടി വരും."@ml . "കംപ്യൂട്ടർ പ്രോഗ്രാമുകളുടെ സോഴ്സ് കോഡ് എഴുതുക, പരീക്ഷിക്കുക, തെറ്റുതിരുത്തുക, പരിപാലിക്കുക തുടങ്ങിയവ ഉൾപ്പെടുന്ന പ്രക്രീയയാണ് കംപ്യൂട്ടർ പ്രോഗ്രാമിങ്ങ്. പ്രോഗ്രാമിങ്ങ്, കോഡിങ് എന്നീ ചുരുക്കപ്പേരുകളിലും ഇത് അറിയപ്പെടുന്നു. ഏതെങ്കിലും ഒരു പ്രോഗ്രാമിങ് ഭാഷയിലാണ് സോഴ്സ് കോഡ് എഴുതുന്നത്. കോഡ് പുതിയതോ ലഭ്യമായ ഒരു സ്രോതസ്സിന്റെ മാറ്റിയെഴുതലോ ആകാം.ആവശ്യമായ ഗുണങ്ങൾ പ്രദർശിപ്പിക്കുന്ന പ്രോഗ്രാം സൃഷ്ടിക്കുക എന്നതാണ് പ്രോഗ്രാമിങ്ങിന്റെ ലക്ഷ്യം."@ml . "ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 15 വർഷത്തിലെ ഇരുനൂറ